കേരളം ലഹരി മുക്തമാക്കാൻ മാധ്യമങ്ങൾ മുന്നിട്ടിറങ്ങണം - അജിതാ ജയ്ഷോർ

കേരളം ലഹരി മുക്തമാക്കാൻ മാധ്യമങ്ങൾ മുന്നിട്ടിറങ്ങണം - അജിതാ ജയ്ഷോർ

രാജ്യപുരോഗതിക്ക് അനിവാര്യമായ യുവത്വങ്ങളുടെ വഴിവിട്ട ലഹരി ഉപയോഗം മൂലം നഷ്ടമാകുന്നത് സമാധാനപൂർണവും ക്ഷേമകരവുമായ രാഷ്ട്ര പുരോഗതിക്ക് മുറിവ് സമ്മാനിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേവലം ഇതൊരു വാർത്തകൾ മാത്രമായി എടുക്കാതെ ലഹരിക്കെതിരെ ഒരു തുറന്ന യുദ്ധം നടത്താൻ എല്ലാ മാധ്യമപ്രവർത്തകരും തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷന്റെ സംസ്ഥാന രക്ഷാധികാരി മാധ്യമസുഹൃത്തുക്കളോട് അപേക്ഷിക്കുകയാണ്. യുവത്വം വഴി തെറ്റി രാജ്യത്തെ ഭീകരവാദത്തിലേക്ക് കൊണ്ടെത്തിച്ച യാഥാർത്ഥ്യങ്ങൾ നമ്മുടെ ചുറ്റിലും വളരെയധികം ഉണ്ട്. അഞ്ചു നദികളുടെ യാത്രാ പദമായ പഞ്ചാബിന്റെ കാര്യംതന്നെ പല സിനിമകളുടേയും ചരിത്രത്തിലൂടെയും നമ്മുടെ മുൻപിൽ ഉണ്ട്. ഇപ്പോൾ കേരളത്തിന്റെ അവസ്ഥയും അത് തന്നെ ആയിക്കൊണ്ടിരിക്കുന്നു. നമ്മുടെ സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പോലും ഇതിന്റെ ഭാഗമായി കഴിഞ്ഞു. പല പേരിലും പല രൂപത്തിലും ലഹരി യുവത്വങ്ങളെ വേട്ടയാടി കഴിഞ്ഞു. ആൺ, പെൺ വ്യത്യാസമില്ലാതെ പ്രായ ഭേദമന്യേ ഈ തലമുറ മാരകമായ ആപത്തിൽ ചെന്ന് പെട്ടിരിക്കുകയാണ്. സർക്കാർ ഏജൻസികൾക്ക് ഇത് നിയന്ത്രിക്കാൻ കഴിയുമെങ്കിലും നമ്മുടെ സംവിധാനങ്ങൾക്ക് വളരെയധികം പരിമിതികളുണ്ട്. സംസ്ഥാനത്ത് എക്സൈസ് പോലീസ്, വനം വകുപ്പ് എന്നീ ഏജൻസികൾക്കൊപ്പം ഒരു പൗരന്റെ കടമയോടെ എല്ലാ മാധ്യമ പ്രവർത്തകരും കൈകോർക്കണം. കേവലം എക്സ്‌ക്ലൂസീവ് വാർത്ത ചെയ്യുന്നതിനപ്പുറം നമ്മുടെ ചുറ്റുപാടുകൾ, യാത്ര വേളകൾ, വിദ്യാലയങ്ങൾ മുതലായ ഇടങ്ങളിൽ കാണുന്ന ലഹരി ഉപയോഗ, വിപണന കാര്യങ്ങൾ കൃത്യമായ സമയത്ത് സർക്കാർ ഏജൻസികളെ അറിയിക്കുകയും നടപടി എടുക്കാൻ വേണ്ട സാഹചര്യങ്ങളും ഉപയോഗിക്കണം. ലഹരി വേട്ട നടത്തുന്ന ഉദ്യോഗസ്ഥന്മാർക്കും ഇതുസംബന്ധിച്ച് വാഹന പരിശോധനകൾ നടത്തുന്ന വിഭാഗങ്ങൾക്കും പൂർണ പിന്തുണയും പ്രോത്സാഹനവും നൽകണം. അവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വാർത്തകൾ ചെയ്യാൻ തയ്യാറാകണം ഇത് നമുക്ക് വേണ്ടി മാത്രമല്ല വരും തലമുറയെ രക്ഷിക്കാൻ കൂടെയുള്ള ദൗത്യമായി കാണാൻ ഓരോ മാധ്യമപ്രവർത്തകനും തയ്യാറാകണം ഇത്തരത്തിലുള്ള ഒരു മാധ്യമ സംസ്കാരം കേരള പത്രപ്രവർത്തക അസോസിയേഷന്റെ എല്ലാ അംഗങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഉദാഹരണമായി തന്നെ പെരുമ്പാവൂർ ആലുവ മേഖലകളിൽ ഏറ്റവും കൂടുതൽ ലഹരി വേട്ട നടത്തിയ ഉദ്യോഗസ്ഥരെ കേരള പത്രപ്രവർത്തക അസോസിയേഷൻ നടത്തിയ ആദരിക്കൽ ചടങ്ങ് മാതൃകയാക്കണം. ഓരോ യൂണിറ്റിൽ ഉള്ളവരും അതാത് സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടർമാർ, ( പോലീസ്, എക്സൈസ് ) മലയോരമേഖലകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി സംഘടനാ തലത്തിലുള്ള ബന്ധം സ്ഥാപിക്കണം. കേവലം ഒരു ജോലി മാത്രമായി മാധ്യമപ്രവർത്തനത്തെ കാണാതെ സമൂഹത്തോടുള്ള ധാർമികത നടപ്പാക്കാൻ ഓരോ അംഗങ്ങളും പ്രതിജ്ഞസദ്ധരാകണം ഇത് സംബന്ധിച്ച ഏതുതരത്തിലുള്ള സഹായങ്ങളും സംഘടനാ നേതൃത്വവുമായി ആലോചിക്കാവുന്നതാണ്.

 - അജിത ജയ്ഷോർ - സംസ്ഥാന രക്ഷാധികാരി